---
title: "ഭീതിയിൽ നാട്ടുകാർ..! കാന്തല്ലൂരിൽ ആനകളുടെ വിളയാട്ടം; രണ്ട് ജീപ്പുകൾ ചവിട്ടി തകർത്തു"
english_title: "Idukki Kanthallur Wild Elephant Attack 2 Jeeps Destroyed Elephant Herd Panic"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383039/ idukki-kanthallur-wild-elephant-attack-2-jeeps-destroyed"
published_at: "2026-09-17T08:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab5c3b0654b_idukki-kanthallur-wild-elephant-attack-2-jeeps-destroyed.jpg"
keywords: ["Kanthallur Elephant Attack", "Wild Elephant", "Kerala Elephant Attack"]
---

# ഭീതിയിൽ നാട്ടുകാർ..! കാന്തല്ലൂരിൽ ആനകളുടെ വിളയാട്ടം; രണ്ട് ജീപ്പുകൾ ചവിട്ടി തകർത്തു

> **Lead Summary:** **ഇടുക്കി: **കാന്തല്ലൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. രണ്ട് ജീപ്പുകൾ ചവിട്ടി തകർത്തു. കാന്തല്ലൂർ ഗൃഹനാഥപുരത്ത് ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കാട്ടാന നശിപ്പിച്ചത്.

## Article Content

**ഇടുക്കി: **കാന്തല്ലൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. രണ്ട് ജീപ്പുകൾ ചവിട്ടി തകർത്തു. കാന്തല്ലൂർ ഗൃഹനാഥപുരത്ത് ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കാട്ടാന നശിപ്പിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് മൂന്ന് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. ആർ.ആർ.ടി സംഘം ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലപ്രദമായില്ല. ഇതിനുമുമ്പ് കാന്തല്ലൂർ പെരുമല സേക്രട്ട് ഹാർട്ട് സ്കൂൾ പരിസരത്തും കാട്ടാനക്കൂട്ടം ഭീതി പരത്തി നിലയുറപ്പിച്ചിരുന്നു.

സ്കൂൾ പരിസരത്തും സമീപത്തെ റോഡുകളിലും രാത്രികാലങ്ങളിൽ ആനകൾ എത്തുന്നത് ഇപ്പോൾ പതിവായി മാറിയിട്ടുണ്ട്. ഇവയെ തുരത്താനുള്ള നിരന്തര ശ്രമങ്ങളെല്ലാം ഇതുവരെ വിഫലമാവുകയാണ്.

അതേസമയം, ഇടുക്കി ജില്ലയിൽ മൊത്തത്തിൽ കാട്ടാനകളുടെ ആക്രമണം രൂക്ഷമായി തുടരുകയാണ്. മൂന്നാർ കന്നിമല എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസം ഒരു തോട്ടം തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ പാണ്ഡ്യരാജിന് നേരെ കാട്ടാന പാഞ്ഞടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

English Summary:

Wild elephant attack again in Kanthallur, Idukki. Elephant destroyed 2 jeeps. Incident at Gruhanathapuram, Kanthallur early morning today. Elephant trampled jeeps parked on roadside. Three wild elephants have been camping in area for two days. RRT team tried to drive away elephant but failed. Herd has been causing panic camping near Kanthallur Perumala Sacred Heart School. Elephants regularly come to school premises and nearby roads at night, attempts to drive them away failed. Meanwhile elephant attacks intensifying in Idukki. At Munnar Kannimala Estate, plantation worker from Tamil Nadu Pandyaraj narrowly escaped from wild elephants. Visuals of elephant chasing him surfaced. Around 8 am while standing outside layam, wild elephant charged, Pandyaraj ran to nearby bungalow, elephant followed trumpeting, he narrowly escaped.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383039/ idukki-kanthallur-wild-elephant-attack-2-jeeps-destroyed)